Skip to main content

കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിന് കൊല്ലം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്.   ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. പരമാവധി 90 ദിവസമാണ് നിയമന കാലാവധി.   ദിവസവേതനം 675 രൂപ. അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, മുന്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൊല്ലം എന്‍.എച്ച്.എം ഹാളില്‍ ജൂലൈ 10 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന്   ഹാജരാകണം. ഫോണ്‍: 0474-2795017.
 

  
 

date