Post Category
കെ-ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് പരിശോധന രണ്ട് മുതൽ
2025 ഡിസംബർ വിജ്ഞാപന പ്രകാരം നടന്ന കെ-ടെറ്റ് പരീക്ഷയുടെ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ പരീക്ഷയെഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട്, മൂന്ന്, ആറ്, ഏഴ് തീയതികളിൽമാവേലിക്കരജില്ലാവിദ്യാഭ്യാസ ഓഫീസിൽ നടക്കും.
കാറ്റഗറി ഒന്ന്, നാല് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട്, മൂന്ന് തീയതികളിലും കാറ്റഗറി രണ്ട്, മൂന്ന് വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ ആറ് , ഏഴ് തീയതികളിലും നടക്കും.
പരീക്ഷാർഥികൾ അന്നേ ദിവസം യോഗ്യത സംബന്ധിച്ച അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണെന്ന് മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ
അറിയിച്ചു. (സമയം- 10.30-4.30). ഫോൺ: 0479-2302206.
(പിആർ/എഎൽപി/1270)
date
- Log in to post comments