മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്
എസ്.ആര്.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്, അല്ലെങ്കില്‍ ഏതെങ്കിലും ഡിപ്ലോമ. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്സിലേക്ക് പ്രവേശനം (ലാറ്ററല്‍ എന്‍ട്രി) ലഭിക്കും. https://app.srccc.in/register മുഖേന അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.srccc.in. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, ആശ്രാമം. (ഫോണ്‍: 9745406916), ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, കെ.സി സെന്റര്‍, ഹൈസ്കൂള്‍ ജംഗ്ഷന്, കരുനാഗപ്പള്ളി (ഫോണ്‍: 7356971881, 9895616665).
- Log in to post comments