പോഷകാഹാരം ഉറപ്പാക്കാന്‍ കൂടുതല്‍പദ്ധതികള്‍: മന്ത്രി ബിന്ദു കൃഷ്ണ
അമ്മമാരിലും കുട്ടികളിലും കാണപ്പെടുന്ന പോഷകാഹാരകുറവ് പരിഹരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നു വനിതാ-ശിശുവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കെപ്കോയുടെ ആഭിമുഖ്യത്തില്‍ അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയുടെ' ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിലെ 1503 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു വീതം കോഴിക്കുഞ്ഞുങ്ങളെയും ഒരു കിലോ കോഴിത്തീറ്റയുമാണ് നല്‍കുന്നത്്. 12.75 ലക്ഷമാണ് പദ്ധതിക്ക് ചിലവ്. പുതിയതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ നൂതനപദ്ധതികള്‍ നടപ്പാക്കും. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ബിജു ആര്‍. നായര്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ സ്ഥിരംസമിതികളുടെ അധ്യക്ഷരായ എം എസ് ഗോപകുമാര്‍, ബി അജിത് കുമാര്‍, പ്രിന്‍സിപ്പല്‍ ഷൈജു ടി എസ്, ഹെഡ്മാസ്റ്റര്‍ ബി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments