Skip to main content

വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്ക് അംഗീകാരം

 

 വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ  2019-20 സാമ്പത്തിക വർഷത്തിൽ ഏഴ് കോടിയിൽപ്പരം രൂപയുടെ വിവിധ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ബ്ലോക്ക് പ്രസിഡന്റ് എം. കെ യൂസഫ് അറിയിച്ചു. നെൽ കർഷകർക്ക് നെല്ല് സംഭരിച്ച് അരിയാക്കുന്ന യൂണിറ്റ് ആരംഭിക്കുന്നതിനായി 29 ലക്ഷം രൂപയും , പൊതുശ്മശാനത്തിന് ഭൂമി വാങ്ങാൻ 30 ലക്ഷം, ഭൂമിയും  വീടുമില്ലാത്ത പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങാൻ 37 ലക്ഷം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കാൻ ഒരു കോടി, മണമ്പൂർ സി എച്ച് സി യ്ക്ക് മരുന്ന് വാങ്ങാൻ 12 ലക്ഷം, ആർ ആർ എഫ് യൂണിറ്റിന് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ടിനായി 11,22,943 രൂപയുമാണ്  അനുവദിച്ചത്.
       (പി.ആർ.പി. 19/2019)
 

 

date