Skip to main content

എലിപ്പനി പ്രതിരോധ ക്യാമ്പയിന്‍: സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ എലിപ്പനി രോഗബാധ തടയുന്നതിനുള്ള പ്രതിരോധ ക്യാമ്പയിന്‍ `കവചം 2026' ന്റെ ജില്ലാതല ഉദ്ഘാടനവും, പോസ്റ്റര്‍ പ്രകാശനവും അഡ്വ. സേനാപതി വേണു എം.എല്‍.എ നിര്‍വഹിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലെടുക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ മുല്ലക്കല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ്, വണ്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.അജീഷ് കൃഷ്ണന്‍,  നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രന്റ് ഡോ. ഷെറിന്‍ ജോസഫ്, പാമ്പാടുംപാറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിലി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ട്രീസാ തോമസ് ,നെടുങ്കണ്ടം ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  രജികുമാര്‍ എ.സി, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ സിന്ധു കെ.എ , ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷിജു ടി.കെ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിലി. എം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഷൈലാഭായി വി.ആര്‍, കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ആര്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്  ജിജില്‍ മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.
റോട്ടറി ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ യൂന്‍സ് സിദ്ദിഖ്, നെടുങ്കണ്ടം റോട്ടറി ക്ലബ് പ്രസിഡന്റ്  സുബിന്‍ ജോസഫ്, നെടുങ്കണ്ടം കാര്‍ഡമം സിറ്റി റോട്ടറി പ്രസിഡന്റ്  വി. പ്രകാശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഗം ബൂട്സും, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസും വിതരണം ചെയ്തു.

 `കവചം 2026' എന്ന പേരില്‍ മൂന്ന് മാസ കാലയളവില്‍ ജില്ലയില്‍ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഡോക്‌സിസൈക്ലിന്‍ പ്രതിരോധ മരുന്ന് വിതരണം, ക്ലാസ്സുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് അറിയിച്ചു.
 

date