Post Category
ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സിൽ സീറ്റ് ഒഴിവ്
സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സിൽ എസ് സി/എസ് ടി/ഒ ഇ സി, ജനറൽ, ഒ ബി സി കാറ്റഗറികളിൽ സീറ്റ് ഒഴിവുണ്ട്. ഫുഡ് ആൻ്റ് ബീവറേജ് സർവീസ് കോഴ്സിലാണ് സീറ്റ് ഒഴിവുള്ളത്. താൽപര്യമുള്ളവർ സ്പോട്ട് അഡ്‌മിഷനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിട്യൂട്ടിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847677549, 0478-2817234,9995867749.
(പിആർ/എഎൽപി/1356)
date
- Log in to post comments