Skip to main content

ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: അസാപ് കേരള അപേക്ഷ ക്ഷണിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്ന ഈ കോഴ്സ് ദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കേഷനോടു കൂടിയതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 30ന് മുമ്പായി bit.ly/Genfitness എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495999693.

പി.എൻ.എക്‌സ്. 2542/2026

date