Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

 യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കാം. ആപ്ലിക്കേഷന്‍  https://app.srccc.in/register ലിങ്കിലൂടെ സമര്‍പ്പിക്കാം.  ജില്ലയിലെ പഠന കേന്ദ്രം - പ്രഗതി എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിട്ടി, ഫോണ്‍ 0490 24923േ6, 9447484712.

 കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ സീറ്റ് ഒഴിവ് 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയുടെ കീഴില്‍, കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ 2026-27 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബി.എസ്.സി. കോസ്റ്റ്യൂം ആന്റ്‌റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. യോഗ്യത പ്ലസ്ടു.  ഫോണ്‍ : 8281574390

 ക്വട്ടേഷന്‍ ക്ഷണിച്ചു 

സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍. എ) കിഫ്ബി -2 കണ്ണൂര്‍ കാര്യാലയത്തിന്റെ ഔദ്യോഗിക ഉപയോഗത്തിനായി 01.08.2026 മുതല്‍ 31.07.2027 വരെയുള്ള കാലയളവിലേക്ക് ഏഴ് സീറ്റ് വാഹനം മാസ വാടക നിരക്കില്‍ ലഭിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജുലൈ 24 വൈകുന്നേരം മൂന്ന് മണി.  ഫോണ്‍ 0497-2940044 

 ടെണ്ടര്‍ ക്ഷണിച്ചു 

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ്  കറക്ഷണല്‍ ഹോം, മാനുഫാക്ചറിംഗ് വിഭാഗം കാര്‍പെന്ററി യൂണിറ്റില്‍ 2026-27 സാമ്പത്തിക വര്‍ഷം ആവശ്യമായ ഹാര്‍ഡ് വെയര്‍ മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്ര പതിച്ച ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജുലൈ 20 വൈകുന്നേരം മൂന്ന് മണി.  ഫോണ്‍ 0497 2746141, 2747180.

date