Post Category
അക്കൗണ്ട്‌സ് ഓഫീസർ
സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ജോയിന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽ നിന്നും വിരമിച്ച 58 വയസ്സ് തികയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം: 36,000 രൂപ. www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു, ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാഡമിക് ക്വാളിഫിക്കേഷൻ, പ്രവൃത്തി പരിചയം, പെൻഷൻ പേയ്‌മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695035 വിലാസത്തിൽ ജൂലൈ 31നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471 2302400, 9446028080.
പി.എൻ.എക്‌സ്. 2570/2026
date
- Log in to post comments