നൈപുണ്യ വികസന-സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്) എറാം സ്കില്‍സ് അക്കാദമിയും സംയുക്തമായി കുന്നംകുളം അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നൈപുണ്യ വികസന-സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുന്നംകുളം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് സ്റ്റേഷന് ഓഫീസര്‍ വിജയ് കൃഷ്ണന് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അസാപ് കേരള പ്രോഗ്രാം മാനേജര്‍ കെ.വി രാകേഷ് യുവജന ശാക്തീകരണത്തെക്കുറിച്ച് സംസാരിച്ചു. എറാം സ്കില്‍സ് അക്കാദമി നഴ്സിംഗ് ട്യൂട്ടര്‍ ഡാനിഷയുടെ നേതൃത്വത്തില്‍ പ്രായോഗിക ഫസ്റ്റ് എയ്ഡ്, സി.പി.ആര്. പരിശീലന സെഷന് നടന്നു. എറാം സ്കില്‍സ് അക്കാദമി ജനറല്‍ മാനേജര്‍ ഓസ്റ്റിന്‍ മോട്ടിവേഷണല്‍ സെഷന് നയിച്ചു. ചടങ്ങിന് എറാം സ്കില്‍സ് അക്കാദമിയിലെ ശ്രീദേവി സ്വാഗതവും അമൃത കെ. മേനോന് നന്ദിയും പറഞ്ഞു.
- Log in to post comments