Skip to main content

തൊഴിലധിഷ്ഠിത പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകള്‍

 

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.എസ്.സി അംഗീകാരമുള്ളതും കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിംഗ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത- എസ്.എസ്.എല്‍.സി.

പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും പ്രതിമാസ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20നകം കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള ബൈരായിക്കുളം എല്‍.പി. സ്‌കൂള്‍ കോമ്പൗണ്ടിലുള്ള സി-ആപ്റ്റ് സബ് സെന്റര്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0495-2723666, 0495-2356591, 9496882366.

date