Skip to main content

അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ സ്‌ക്രീനിങ് ക്യാംപയിന്‍ നടത്തി

പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള എന്‍.സി.ഡി. സ്‌ക്രീനിങ്, രക്ത പരിശോധന, കഫപരിശോധന, മലേറിയ പരിശോധന എന്നിവയുടെ ക്യാംപ് സംഘടിപ്പിച്ചു. പൂക്കോട്ടൂര്‍ അത്താണിക്കലില്‍ നടന്ന പഞ്ചായത്ത് തല മൈഗ്രന്റ് സ്‌ക്രീനിങ് ക്യാംപിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം.ജംഷാദ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. കെ. ലുഫ്ത ബീഗം അധ്യക്ഷയായി. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ 42 താമസസ്ഥലങ്ങളില്‍ നിന്നും 515 പേരുടെ സ്‌ക്രീനിങ് ഈ ക്യാംപയിന്‍ കാലയളവില്‍ പൂര്‍ത്തീകരിക്കും. പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി. കെ. അബ്ദുല്ലത്തീഫ്, കെ .ദേവാനന്ദ്, കെ ജിഷ്ണു, വിഎസ് ഷിബിന, വി കെ .സരിത എന്നിവര്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസിനും ക്യാംപിനും നേതൃത്വം നല്‍കി.

date