Skip to main content

ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു

 

ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി കൗൺസിൽ മീറ്റിൻ്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. ആലപ്പുഴ ഗവ. ഗേൾസ് എച്ച് എസ് എസിൽ നടന്ന പരിപാടിയിൽ  ജില്ലാ ചെയർമാൻ ടി.ടി. കുരുവിള അധ്യക്ഷത വഹിച്ചു. ജില്ലയിലെ 125 സ്കൂളുകളിൽ നിന്നും 125 കൗൺസിലർമാർ പങ്കെടുത്തു.
2025-26 അധ്യയന വർഷത്തെ ജില്ലയിലെ മികച്ച സ്കൂൾ യൂണിറ്റിനുള്ള അവാർഡ് ഗവ. എച്ച്. എസ്.എസ്. കുപ്പപ്പുറത്തിന് ജെ.ആർ.സി. ജില്ലാ പ്രോഗ്രാം ഓഫീസർ പാണ്ടനാട് രാധാകൃഷ്ണൻ സമ്മാനിച്ചു. തലവടി ഉപജില്ലാ കൺവീനർ എമി അലക്സാണ്ടർ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ജൂലൈ 31 വരെ മുക്തിയെന്ന പേരിൽ സാംക്രമികരോഗപ്രതിരോധ പ്രവർത്തനങ്ങളും തുടർപരിപാടിയായി ലഹരി വിരുദ്ധ പരിപാടികളും ഹരിതാങ്കണവും നടപ്പിലാക്കും. സഹപാഠിക്ക് വീട്, സ്കൂൾ മുറ്റത്ത് തേന്മാവ് പദ്ധതികളും നടപ്പിലാക്കും. ജൂലൈ 31 ന് മുമ്പ് ജില്ലയിലെ യൂണിറ്റ് രജിസ്ട്രേഷൻ പൂർത്തീകരിക്കും. 
ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി.എസ്.സിദ്ധാർത്ഥൻ, കെ.നാസർ, താലൂക്ക് സെക്രട്ടറി ആൻ്റണി എം ജോൺ, റിട്ട. എ ഇ. ഒ. സന്തോഷ് വിചാര, ആലപ്പുഴ ജില്ലാ ജെ.ആർ.സി. കോ-ഓർഡിനേറ്റർ ഷാലു ചെറിയാൻ, ജോ.കോർഡിനേറ്റർ ബി. പദ്മ, വെബ് കോ- ഓർഡിനേറ്റർ ബെട്രൻഡ്, എമി അലക്സാണ്ടർ, ഗവ. ജി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക മേരി ആഗ്നസ് എന്നിവർ സംസാരിച്ചു. 
പിആർ/എഎൽപി/1409)

date