Post Category
തിരുവോണം ബമ്പർ: ജില്ലാതല പ്രകാശനം തിങ്കളാഴ്ച
തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം നാളെ (ജൂലൈ 20) ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ കൈരളി ഏജൻസിയിലെ ലോട്ടറി ഏജന്റ് എച്ച്.എം റാഫിക്ക് ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ടാണ് ഔദ്യോഗിക പ്രകാശനം നടക്കുക.
ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ മിത്ര ഡി.എസ്., അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഷെറിൻ കെ. ശശി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ബി.അജീർ എന്നിവരും വിവിധ ലോട്ടറി തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുക്കും.
30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില.
date
- Log in to post comments