Post Category
അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു/ വി.എച്ച്.എസ്.സി. പഠനത്തിന് ശേഷം മെഡിക്കൽ/ എൻജിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാത്ത പട്ടികജാതി വിദ്യാർഥികൾക്ക് ഒരു വർഷത്തെ പ്രവേശന പരീക്ഷാ പരിശീലനത്തിന് 54,000 രൂപ അനുവദിക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562503.
date
- Log in to post comments