മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു ജീവനാമൃതം പദ്ധതിക്കു തുടക്കം
ജീവനാമൃതം-ആയുർവേദത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക് എന്ന പദ്ധതി ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂർണമായ സമൂഹത്തെ ആയുർവേദത്തിലൂടെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതി തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആയുഷ് ആയുർവ്വേദ ഡിസ്‌പെൻസറി, ദേശീയ ആരോഗ്യ ദൗത്യം, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെയും കോട്ടയം ജില്ലാ ആയുഷ് എൻ.എച്ച്.എം. ആയുർവ്വേദ മെഡിക്കൽ ഓഫീസർമാരുടെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. തലയോലപ്പറമ്പ് എ.ജെ. ജോൺ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം ആയുർവേദ മെഡിക്കൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. ജീവനാമൃതം ഹെൽത്ത് കാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് കോട്ടയം ജില്ല മേധാവി ഡോ. ജി ഹരികുമാർ കർക്കിടകകാല ചര്യയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത സുബാഷ്, സ്ഥിരം സമിതി അധ്യക്ഷരായ സോഫി ജോസഫ്, അമ്പിളി മായാത്മജൻ, ചന്ദ്രിക, ബ്‌ളോക്ക് പഞ്ചായത്തംഗം കെ. ഷാനോ, ആയുഷ് മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ടിന്റു ജോസഫ്, ഡോക്ടർ കെ.എസ്. അമേഷ്, ഡോക്ടർ ചിന്നു ആർ ചന്ദ്രൻ, നാഗാർജുന സെയിൽസ് ഹെഡ് എക്‌സിക്യൂട്ടീവ് ഡി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി. ഔഷധസസ്യ പ്രദർശനം, ആരോഗ്യ രുചിക്കൂട്ടുകളുടെ പ്രദർശനം, ആയുർവേദ പുസ്തക പ്രദർശനം, ലഹരിക്കെതിരെയുള്ള സിഗ്‌നേച്ചർ കോർണർ എന്നിവയും ഒരുക്കിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച്
വിദ്യാലയങ്ങളിലെ ഔഷധ ഉദ്യാനം പദ്ധതിയുടെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ ഔഷധ തൈകൾ നട്ടു. ഔഷധസസ്യങ്ങൾ സ്‌കൂൾ അധികൃതർക്ക് കൈമാറി.
- Log in to post comments