വിദ്യാർഥി കേന്ദ്രീകൃത ആരോഗ്യ ബോധന സാമഗ്രികളുടെ പ്രകാശനം മന്ത്രി കെ മുരളീധരന് നിർവഹിച്ചു
സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവകുപ്പിനു കീഴിലെ എജ്യൂക്കേഷൻ മീഡിയ വിഭാഗം തയ്യാറാക്കിയ മൂന്ന് ആരോഗ്യ ബോധന സാമഗ്രികളുടെ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് നിർവഹിച്ചു.
ആലപ്പുഴ ഗവ. റ്റി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി. സ്കൂളിലെ വിദ്യാർഥികളായ ആദിശേഷൻ, സായൂജ്യ, ഋതുപർണ്ണ, അനുശ്രീ എന്നിവരും അധ്യാപികമാരായ കെ.പി. സൗമ്യമോൾ, എം. സീതാമണി എന്നിവരും ചേർന്ന് മന്ത്രിയിൽ നിന്ന് ഇവ ഏറ്റുവാങ്ങി. ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാലനെ അവതരിപ്പിച്ചത് ആദിശേഷൻ ആണ് .
എ.ഡി. തോമസ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി വി വിദ്യ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്. ആർ ദിലീപ്കുമാർ, ഡോ. എം. അനന്ത്, ഡോ. കെ അനൂപ്, ഡോ. പാർവതി പ്രസാദ് എന്നിവർ പങ്കെടുത്തു.
കളികളിലൂടെ ആരോഗ്യ സന്ദേശങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുകയും നല്ല ആരോഗ്യശീലങ്ങൾ പിന്തുടരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി മൂന്ന് വ്യത്യസ്തമായ കളികൾ ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ആർ സേതുനാഥ് എന്നിവർ ചേർന്ന് തയ്യാറാക്കിയത്.
ജില്ലയിലെ 532 എൽ.പി. സ്കൂളുകൾക്കും ഈ കളികൾ ഈ മാസം തന്നെ എത്തിച്ചു നൽകും. ഏണിയും പാമ്പും കളിയുടെ മാതൃകയിൽ തയ്യാറാക്കിയ ‘ഹെൽത്തി ജമ്പ്’ ബോർഡ് രൂപത്തിലുള്ള കളി ജീവിതത്തിൽ നല്ല ആരോഗ്യശീലങ്ങൾ പിന്തുടരുക എന്ന ആശയം കുട്ടികളിലേയ്ക്ക് പകർത്താൻ ഉതകും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
- Log in to post comments