ലോക ജന്തുജന്യരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം
ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറയില്‍ സംഘടിപ്പിച്ച ലോക ജന്തുജന്യരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് നിര്‍വഹിച്ചു. ചക്കിട്ടപ്പാറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷനായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്സല് ദിനാചരണ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ കെ ഹനീഫ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി, പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഖമറുദ്ദീന്, പന്നിക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ്, ടെക്നിക്കല്‍ അസിസ്റ്റന്റ് സുരേന്ദ്രന്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയെ ചടങ്ങില്‍ അനുസ്മരിച്ചു.
'ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും' വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര് എസ് രജസി ബോധവത്കരണ ക്ലാസെടുത്തു. പാനല്‍ ഡിസ്കഷനില്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി രാധാകൃഷ്ണന്, വെറ്ററിനറി സര്ജന് ഡോ. ആര്യ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സിജു എന്നിവര്‍ പങ്കെടുത്തു. ജന്തുജന്യ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വിവിധ വകുപ്പുകളുടെ പങ്കിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ പി റിയാസ് മോഡറേറ്ററായി.
- Log in to post comments