Skip to main content

മനുഷ്യ-വന്യജീവി സംഘർഷ നിവാരണം: ജനപ്രതിനിധികളുടെ യോഗം ഇന്ന്

മനുഷ്യ-വന്യജിവി സംഘർഷ നിവാരണത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 21) രാവിലെ 11-ന് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് ചേരും. ജഗതി ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന യോഗം വനം-വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.എം. ഷാജി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർമുൻസിപ്പൽ ചെയർ പേഴ്സൺമാർകോർപ്പറേഷൻ മേയർമാർ തുടങ്ങിയവർ പങ്കെടുക്കും.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ്‌ലൈഫ്‌) ചീഫ് വൈൽഡ്‌ലൈഫ്‌ വാർഡൻ ഡോ. പി. പുകഴേന്തി വിഷയാവതരണം നടത്തും. വനം മോധാവി രാജേഷ് രവീന്ദ്രൻതദ്ദേശ സ്വയംഭരണ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾപ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.എം) ദീപക് മിശ്രഅഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർർമാരായ ഡോ. എൽ. ചന്ദ്രശേഖർജെ. ജസ്റ്റിൻ മോഹൻഡോ. പ്രമോദ് ജി. കൃഷ്ണൻജോർജ്ജി പി. മാത്തച്ചൻചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻതദ്ദേശസ്വയംഭരണ വകുപ്പു പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും. വനം-വന്യജീവി വകുപ്പു സെക്രട്ടറി കെ. ബിജു സ്വാഗതവുംഫോറസ്റ്റ് കൺസർവേറ്റർ കെ. എം. ശ്യാം മോഹൻലാൽ നന്ദിയും പറയും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തേണ്ട പതിനഞ്ച് വിഷയങ്ങളാണ് യോഗത്തിൽ ചർച്ചചെയ്യുന്നത്. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട വിഷൻ 2031 ദീർഘകാല കർമ്മപദ്ധതികളുടെയും 100 ദിന കർമ്മപദ്ധതിയുടെയും അവതരണംവനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള പ്രവർത്തന ഏകോപനംതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക കർമ്മ പദ്ധതിയിൽ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകൾകാട്ടുപന്നി നിർമ്മാർജ്ജന ഡ്രൈവ്ജനവാസമേഖലകളിൽ കാട്ടുപന്നിനാടൻ കുരങ്ങ് മുതലായ വന്യജീവികളുടെ സാന്നിദ്ധ്യവും സാന്ദ്രതയും വിലയിരുത്തൽജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നഷ്ടപരിഹാര അദാലത്തുകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തംപ്രദേശവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷറാപിഡ് റെസ്പോൺസ് ടീമുകളുടെ ശാക്തീകരണംമുൻഗണനാ ക്രമത്തിൽ വിസ്ത ക്ലിയറൻസ് നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾബദൽവരുമാന മാർഗ്ഗങ്ങൾമുന്നറിയിപ്പ് സംവിധാനങ്ങളിൽ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗംഫലപ്രദമായ മാലിന്യസംസ്‌കരണംഅടിക്കാടുകൾ നീക്കം ചെയ്യൽ,  മനുഷ്യ-വന്യജീവി സംഘർഷം വ്യാപകമായ പ്രദേശങ്ങളിൽ നിന്നും ചക്ക സംഭരിക്കുന്ന പദ്ധതി എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

പി.എൻ.എക്‌സ്. 2666/2026

date