Skip to main content

മഞ്ചേരി തപാല്‍ ഡിവിഷന്‍ പെന്‍ഷന്‍ അദാലത്ത് ജൂലൈ 30-ന്

മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് കീഴിലുള്ള തപാല്‍ പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കുമായി ഡിവിഷന്‍ തല പെന്‍ഷന്‍ അദാലത്ത് ജൂലൈ 30 ന് രാവിലെ 11 ന് മഞ്ചേരി പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഓഫീസില്‍ നടക്കും.
മഞ്ചേരി ഡിവിഷന് കീഴിലുള്ള പെന്‍ഷന്‍കാരുടെ തപാല്‍ പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഈ അദാലത്തില്‍ പരിഗണിക്കും. അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, തങ്ങളുടെ പരാതികള്‍ 'ദി സൂപ്പറിന്‍ഡന്റ് ഓഫ് പോസ്റ്റ് ഓഫീസസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി-676121'  എന്ന വിലാസത്തില്‍ ജൂലൈ 24 നകം അയക്കണം.

date