Post Category
തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയില്‍ ഡോക്ടറുടെ താത്ക്കാലിക നിയമനത്തിനായി ജൂലൈ 22 ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടക്കും. . തദ്ദേശ സ്വയംഭരണ വകുപ്പ് മുഖാന്തരമാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും ഒരു പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍- 04931-248025.
date
- Log in to post comments