Post Category
ധനസഹായത്തിന് അപേക്ഷിക്കാം
2025-26 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു/വി.എച്ച്.എസ്.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ, കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ധനസഹായം നല്‍കും. അപേക്ഷ ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചു വരെ ജില്ലാ ഓഫിസില്‍ സ്വീകരിക്കും. അപ്പീല്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോറം www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0481 2585604.
date
- Log in to post comments