അക്ഷരോന്നതി: പുസ്തകങ്ങള്‍ കൈമാറി
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ നടുപ്പതി, ആനക്കല്‍ ഉന്നതികളിലെ സാമൂഹ്യ പഠനമുറികള്‍ക്ക് കൈമാറുന്ന പരിപാടി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ഉന്നതികളില്‍ വായനാമുറി ഒരുക്കുന്നതിനും കുട്ടികള്‍ വായനാശീലം വളര്‍ത്തുന്നതിനുമായി ആരംഭിച്ചതാണ് പദ്ധതി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സി ഉദയകുമാര്‍ അധ്യക്ഷനായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷീല മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അഗം ധന്യ, ജോയിന്റ് ഡയറക്ടര്‍ രാമന്‍കുട്ടി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സനീഷ്, ജില്ലാ കോര്‍ഡിനേറ്റര്‍ റെനില, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഹരിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജെ എസ് ജമാല്‍ മുഹമ്മദ്, കെ എ ഷോബിത തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments