Skip to main content

സെന്‍സസ് 2027: എന്യൂമറേഷന്‍ പുരോഗതി വിലയിരുത്തി

സെന്‍സസ് 2027 ഒന്നാംഘട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ പുരോഗതി ജില്ലാ കലക്ടര്‍ കെ സുധീര്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തി.  പാലക്കാട് മുനിസിപ്പല്‍ പരിധിയില്‍ സെന്‍സസ് ബ്ലോക്ക് 36 ല്‍ ഉള്‍പ്പെടുന്ന കല്ലേപ്പുള്ളി  എന്‍ ജി ഒ ക്വര്‍ട്ടേഴ്‌സിന് സമീപമുള്ള  പുറമ്പോക്കില്‍ താമസിക്കുന്ന വീട്ടുകാരുടെ എന്യൂമറേഷനാണ് പരിശോധിച്ചത്. എന്യൂമറേറ്ററായ കെ. ജയന്തിയാണ് സെന്‍സസ് എച്ച് എല്‍ ആപ്പിലൂടെ വിവരശേഖരണം നടത്തിയത്. ജില്ലാ സെന്‍സസ് ഓഫീസര്‍ എ.അബ്ദുള്‍ ലത്തീഫ്, സെന്‍സസ് ചാര്‍ജ് ഓഫീസറായ മുനിസിപ്പല്‍ സെക്രട്ടറി ജസീത തുടങ്ങിയവര്‍ പങ്കെടുത്തു.

date