വിദ്യാഭ്യാസ അവാര്‍ഡ്/ ധനസഹായം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്/ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് ധനസഹായം നല്കുന്നു. സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളില്‍ സംസ്ഥാന സിലബസില്‍ എസ് എസ് എല്‍ സി/ ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ ആദ്യ അവസരത്തില്‍ 75 ഉം അതില്‍ കൂടുതലും പോയിന്റ് നേടിയവരും, എസ് സി / എസ് ടി വിഭാഗത്തില്‍പ്പെട്ട 70 ല്‍ കൂടുതല്‍ പോയിന്റ് നേടിയ കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി/ വി എച്ച് എസ് സി അവസാനവര്‍ഷ പരീക്ഷയില്‍ ആദ്യ അവസരത്തില്‍ 85 ശതമാനവും, എസ് സി/ എസ് ടി വിഭാഗത്തില്‍ 80 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. അണ് എയ്ഡഡ് സ്കൂളില്‍ പഠിച്ചവരെ പരിഗണിക്കില്ല.
ക്ഷേമനിധി അംഗങ്ങള്‍ മാര്‍ച്ചില്‍ 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷ സമയത്ത് രണ്ട് വര്‍ഷത്തെ അംശാദായ കുടിശ്ശിക ഉണ്ടാകരുത്. പരീക്ഷ തിയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ അംഗം 12 മാസത്തെ അംഗത്വകാലവും പൂര്‍ത്തിയാക്കണം. എസ് എസ് എല്‍ സി / ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്‍ക്ക് ലിസ്റ്റ്, ടി.സി സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, യൂണിയന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുമായി ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചിനകം ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2530558.
- Log in to post comments