അറിയിപ്പുകൾ
ലഹരിവിരുദ്ധ പ്രചാരണം: ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്' ക്യാമ്പയിന്റെ ഭാഗമായി മേരാ യുവ ഭാരത് എറണാകുളവും നാഷണൽ സർവീസ് സ്കീമും സംയുക്തമായി ലഹരിവിരുദ്ധ പ്രമേയത്തിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജൂലൈ 28-ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലാണ് മത്സരങ്ങൾ നടക്കുക. 15-നും 29-നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരങ്ങളിലേക്കും, അതിൽ വിജയിക്കുന്നവർക്ക് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ലഹരിവിരുദ്ധ യുവജന കോൺക്ലേവിലേക്കും യോഗ്യത ലഭിക്കും. താല്പര്യമുള്ളവർ ജൂലൈ 24-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9961834752 എന്ന നമ്പറിൽ ബന്ധപ്പെടാം.
വിദ്യാതീരം 2026-27: താൽപര്യപത്രം ക്ഷണിച്ചു
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'വിദ്യാതീരം 2026-27' പദ്ധതിയുടെ ഭാഗമായി സി എ , എ സി സി എ, ജർമ്മൻ, ഇറ്റാലിയൻ, എൽ എൽ ബി , പ്രവേശന പരീക്ഷാ പരിശീലനങ്ങൾ എന്നി നൽകുന്നതിനായി സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തനപരിചയമുള്ള സ്ഥാപനങ്ങൾക്കാണ് അവസരം.
താൽപ്പര്യമുള്ള സ്ഥാപനങ്ങൾ ഫീസ് വിശദാംശങ്ങൾ, വിജയശതമാനം, ഫാക്കൽറ്റി യോഗ്യതകൾ, പഠനസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രൊപ്പോസലുകൾ 2026 ജൂലൈ 30-ന് ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റുമായി ബന്ധപ്പെടാം
ഫോൺ: 0471-2305042
സ്പോട്ട് അഡ്മിഷൻ 24-ന്
കേരള സർക്കാരിന്റെ രണ്ടു വർഷത്തെ റഗുലർ 'ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ' (ഹിന്ദി അധ്യാപക ട്രെയിനിംഗ്) 2026-28 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയെടുത്ത പ്ലസ് ടു, ഡിഗ്രി അല്ലെങ്കിൽ എം.എ വിജയവും. 17-നും 35-നും ഇടയിൽ പ്രായവുമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പിന്നോക്ക വിഭാഗക്കാർക്ക് ഫീസ് ഇളവ് ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 24-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734-296496.
സെൻട്രൽ ഗ്രാന്റ്-ഇൻ-എയ്ഡ്: അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്കും എൻ.ജി.ഒകൾക്കും 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സെൻട്രൽ ഗ്രാന്റ്-ഇൻ-എയ്ഡിനായി അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 'E-Anudaan' പോർട്ടൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484-2425377
കരാർ നിയമനം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറ, സെന്റ് ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ അഞ്ചു തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. ഓരോ ഒഴിവുകളാണുള്ളത്.
തസ്തിക, യോഗ്യത, ശമ്പളം എന്നിവ:
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (എം എസ് ഡബ്ല്യു/എം എ സൈക്കോളജി, 12,000 രൂപ), കെയർ ടേക്കർ ( പ്രീ ഡിഗ്രി/ പ്ലസ് ടു, 12,000 രൂപ), സെക്യൂരിറ്റി (ഹോമിൽ താമസിക്കാൻ താത്പര്യമുള്ളവർ - പത്താം ക്ലാസ്, 10 ,000 രൂപ) കുക്ക്(ആറാം ക്ലാസ്, 12,000 രൂപ), ക്ലീനിംഗ് സ്റ്റാഫ് ( അഞ്ചാം ക്ലാസ്, 9000 രൂപ).
യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയ്ക്കാപ്പo ജൂലൈ 30മുൻപായി നേരിട്ടോ ട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകേണ്ടതാണ്.
ഫോൺ:
0484-2990744, 8547396340
കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ധനസഹായം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സെൻട്രൽ ഗ്രാന്റ് -ഇൻ എയ്ഡിനായി എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എൻജിഒ സ്ഥാപനങ്ങളിൽ നിന്നും ഇ- അനുദാൻ (E-Anudaan)പോർട്ടൽ മുഖേന അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 2026 ജൂലൈ 30. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2425377.
- Log in to post comments