അറിയിപ്പുകൾ
ലാബ് ടെക്നിഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് ടെക്നിഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നിഷ്യൻ (MLT )/ ബി എസ് സി മെഡിക്കൽ ലാബ് ടെക്നിഷ്യൻ യോഗ്യതയുള്ളതും പറവൂർ താലൂക്ക് പരിധിയിൽ ഉള്ളതുമായ ഉദ്യോഗാർഥികൾ ജൂലൈ 27 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നോർത്ത് പറവൂർ ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. പ്രായപരിധി 18-50. ശമ്പളം: പ്രതിമാസം 17000 രൂപ.
ഫോൺ നമ്പർ : 04842440066
കുടുംബശ്രീ ഗാർമെന്റ്സ് യൂണിറ്റിലേക്ക് മാർക്കറ്റിംഗ് എക്സ്പെർട്ടിന് അവസരം
കുടുംബശ്രീ എസ് വി ഇ പി സംരംഭമായ ഗാർമെന്റ്സ് യൂണിറ്റിൽ മാർക്കറ്റിംഗ് എക്സ്പെർട്ട് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗാർമെന്റ്സ് ഉൽപ്പന്നങ്ങളുടെ വിപണന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വിപണി വികസനം, ബ്രാൻഡിംഗ്, വിൽപ്പന വർധിപ്പിക്കൽ, മാർക്കറ്റ് ലിങ്കേജ് സ്ഥാപിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് നിയമനം.
അംഗീകൃത സർവകലാശാലയിൽ നിന്ന് മാർക്കറ്റിംഗിൽ എം.ബി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വിദ്യാഭ്യാസ യോഗ്യത. മാർക്കറ്റിംഗ്, ബ്രാൻഡ് ഡെവലപ്മെന്റ്, ഗാർമെന്റ്സ് മാനേജ്‌മെൻ്റ്, ടെക്സ്റ്റൈൽ അല്ലെങ്കിൽ ബിസിനസ് മേഖലയിലെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ-കൊമേഴ്സ്, റീട്ടെയിൽ മാർക്കറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി 40 വയസാണ്. പ്രതിമാസ ഹോണറേറിയം സ്ഥാപനത്തിൻ്റെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പകൾ സഹിതം 31- svepernakulam@gmail.com.m ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
സംസ്ഥാന കർഷക ദിനാഘോഷം കളമശ്ശേരിയിൽ
മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് സംഘടിപ്പിക്കുന്ന സംസ്ഥാന കർഷകദിനാഘോഷം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കർഷകദിന ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വാഗതസംഘം രൂപീകരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 9.30 ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉമ്മൻചാണ്ടി അവാർഡുകൾ ഉൾപ്പെടെ 38 അവാർഡുകൾ കർഷക ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്യും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 500 സ്‌കൂളുകളിൽ കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിച്ചു. അടുത്തവർഷം
മുഴുവൻ സ്‌കൂളുകളിലും പദ്ധതി ആരംഭിക്കുമെന്നും അന്താരാഷ്ട്ര വനിതാ കാർഷികവർഷമായ ഈ വർഷത്തിൽ കൃഷിസഖി എന്ന പദ്ധതി ആരംഭിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
എം എൽ എ മാരായ മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത്, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ ജമാൽ മണക്കാടൻ, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈജു പറമ്പിൽ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സപ്ന എസ്സ് , ജില്ലാകൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഇന്ദു പി നായർ, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments