Post Category
പട്ടികജാതി - പട്ടികഗോത്രവർഗ കമ്മീഷൻ അദാലത്ത്
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനിൽ ലഭിച്ച പരാതികൾ തീർപ്പാക്കുന്നതിനായി ജൂലൈ 29, 30 തീയതികളിൽ രാവിലെ 10.30 മുതൽ തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും.
അദാലത്തിന് കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, കമ്മീഷൻ മെമ്പർമാരായ ടി.കെ വാസു, സേതുനാരായണൻ എന്നിവർ നേതൃത്വം നൽകും. പട്ടികജാതി-പട്ടികഗോത്രവർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ള 163 പരാതികളിൽ, പരാതിക്കാരെയും, പരാതി എതിർകക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് ചർച്ച നടത്തും.
പോലീസ്, റവന്യൂ, പഞ്ചായത്ത്, പട്ടികജാതി, പട്ടികവർഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
date
- Log in to post comments