Skip to main content
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ട്രക്കിങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: തുഷാരഗിരിയില്‍ ട്രക്കിങ് സംഘടിപ്പിച്ചു

ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തും വനം വകുപ്പും തിരുവമ്പാടി അല്‍ഫോന്‍സ കോളേജും ചേര്‍ന്ന് തുഷാരഗിരിയില്‍ ട്രക്കിങ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുകയും ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടുള്ള ട്രക്കിങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഫ്‌ളാഗ് ഓഫ് ചെയ്തു.
വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പട്ടരാട്, ജിജി എലുവാലുങ്കല്‍, നാന്‍സി ജോഷി, വില്‍സണ്‍ തറപ്പേല്‍, ശിവദാസന്‍ താഴെ പാലാട്ട്, ജ്യോതി സന്തോഷ്, സജനി രാമന്‍കുട്ടി, അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ പി അജീഷ്, ഇ എഡിസണ്‍, സി ദീപേഷ്, വനസംരക്ഷണ സമിതി പ്രസിഡന്റ് ബേബി കോട്ടുപള്ളി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോള്‍സണ്‍ അറക്കല്‍, ബെനിറ്റോ ചാക്കോ, ഷെല്ലി കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date