Skip to main content

വാഹനം ആവശ്യമുണ്ട്

തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് (ഡ്രൈ ലീസ് വ്യവസ്ഥയില്‍ - ഡ്രൈവറില്ലാതെ) നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 1,500 കിലോമീറ്റര്‍ വരെ ഓടുന്നതിന് 28,000 രൂപയില്‍ കവിയാത്ത തുകയ്ക്കാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃപ്രയാര്‍ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.

date