Skip to main content

സെന്‍സസ്; ചാലക്കുടി താലൂക്കിലെ ഉന്നതികളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

 

 

ജനസംഖ്യാ സെന്‍സസിന്റെ (2027 ലെ ദേശീയ സെന്‍സസ്) ഭാഗമായി വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ വാച്ചുമരം ഉന്നതി, പോത്തുപാറ ഉന്നതി, തവളക്കുഴിപ്പാറ ഉന്നതി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്കൊപ്പം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി.

 

സന്ദര്‍ശനത്തിനിടെ പ്രദേശവാസികളുമായി നേരിട്ട് ആശയവിനിമയം നടത്തിയ ജില്ലാ കളക്ടര്‍ വിവിധ പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും വിവിധ വികസന ആവശ്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സെന്‍സസ് വിവരശേഖരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയതോടൊപ്പം, പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെ നിലവിലെ സ്ഥിതിയും നേരിട്ട് പരിശോധിച്ചു.

 

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന കൃത്യവും സമഗ്രവുമായ വിവരശേഖരണത്തിലൂടെ വികസന ആസൂത്രണത്തിനും പൊതുനയ രൂപീകരണത്തിനും ആവശ്യമായ വിശ്വസനീയമായ വിവരശേഖരം ഉറപ്പാക്കുക എന്നതാണ് ദേശീയ ജനസംഖ്യാ സെന്‍സസിന്റെ ലക്ഷ്യം.

 

ഉന്നതി സന്ദര്‍ശനത്തില്‍ ജില്ലാ കളക്ടറോടൊപ്പം ചാലക്കുടി തഹസില്‍ദാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘവും ഉണ്ടായിരുന്നു.

date