Skip to main content

ഇ.എസ്.ഐ -പി.എഫ് സംയുക്ത അദാലത്ത്

തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര / ബോധവല്‍ക്കരണ അദാലത്ത്  ജൂലൈ 27 ന് അടിമാലി ഇഎസ്ഐസി ഓഫീസ് ഡി.സി.ബി.ഒ മൂന്നാറില്‍ നടക്കും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന്  തുടങ്ങും. പി.എഫ് / ഇ.എസ്.ഐ എന്നിവ സംബന്ധിച്ച പരാതികള്‍ / നിര്‍ദേശങ്ങള്‍ എന്നിവ കൃത്യമായി എഴുതി തയ്യാറാക്കി  സമര്‍പ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികളില്‍ / നിര്‍ദേശങ്ങളില്‍   ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍,     മൊബൈല്‍ നമ്പര്‍,  എന്നിവയും പി.എഫ്. സംബന്ധമായ പരാതികളില്‍ പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഓ.നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍,  എന്നിവയും ബാധകമായത് ചേര്‍ത്തിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8921247470, 9947408143(ഇ.എസ്.ഐ)
 9847731711(പി.എഫ്)

date