ജില്ലാതല അറിയിപ്പുകൾ
അസിസ്റ്റൻ്റ് പ്രൊഫസർ
നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിലെ ഫിസിക്സ്, മാത്തമാറ്റിക്സ് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് നടുവിൽ കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ആയുവേദ തെറാപ്പിസ്റ്റ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീ-1, പുരുഷൻ-1) തസ്തികയിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച ആയുർവേദ തെറാപ്പി കോഴ്സ് പാസ്സായിരിക്കണം. പ്രായപരിധി 23-40. ആധാർ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകൾ (അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്) സഹിതം ജൂലൈ 27 ന് രാവിലെ10 മണിക്ക് മുമ്പായി കണ്ണൂർ താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ എത്തണം. ഫോൺ: 0497 2706666.
ആശ വർക്കർ നിയമനം
ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ അഞ്ചിലേക്ക് ആശ വർക്കറെ നിയമിക്കുന്നതിനായി ജൂലൈ 30 ന് രാവിലെ 10:30 ന് ചിറക്കൽ ഗ്രാമപഞ്ചായത് ഹാളിൽ അഭിമുഖം നടത്തുന്നു യോഗ്യത പത്താം ക്ലാസ്. 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹം കഴിഞ്ഞവരാവണം. അതേ വാർഡിലുള്ളവർക്ക് മുൻഗണന. ഫോൺ: 0497-2777280.
സീറ്റൊഴിവ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ ഒന്നാം വർഷ ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ജൂലൈ 24 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.
സഞ്ചരിക്കുന്ന റേഷൻ കട; ദർഘാസ് ക്ഷണിച്ചു
സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി മുഖേന നരിക്കോട്ട് മലയിലുള്ള ഗോത്രവർഗ കോളനികളിൽ താമസിക്കുന്ന ഏകദേശം 79 ഓളം പട്ടികവർഗ കുടുംബങ്ങളുടെ വീടുകളിലേക്ക് പ്രതിമാസം റേഷൻ വിഹിതം എത്തിച്ചുകൊടുക്കുന്നതിന് രണ്ട് ടൺ കപ്പാസിറ്റി ഉള്ള ചരക്ക് വാഹനം / ഫോർ വീൽ ഡ്രൈവ് വാഹനം (ആദിവാസി ഊരുകളിലേക്ക് അനുയോജ്യമായ വാഹനം) ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് മത്സരാടിസ്ഥാനത്തിൽ സീൽ ചെയ്ത ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്ത് ഒന്ന്.
ഐ.ടി.ഐ യിൽ ഓഫ് ലൈൻ അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലുള്ള കുറുമാത്തൂർ ഗവ ഐ.ടി.ഐയിൽ എൻ.സി.വി.ടിയുടെ അഫിലിയേഷൻ ലഭിച്ച രണ്ട് വർഷം ദൈർഘ്യമുള്ള മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിണറി, ഇലക്ട്രോണിക് മെക്കാനിക്ക് എന്നീ ട്രേഡുകളിൽ വനിത സംവരണ സീറ്റുകളിൽ ഒഴിവുള്ള സീറ്റുകളിലേകക്ക് ഓഫ് ലൈനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വൈകിട്ട് 5 മണി. ഫോൺ: 04602 225490, 9747537828, 9446074897.
ഐ ടി ഐ പ്രവേശനം
കണ്ണൂർ ഗവ.വനിത ഐ.ടി.ഐയിൽ, 2026 വർഷം അഡ്മിഷനു അപേക്ഷിച്ച, 150 വരെ ഇൻഡക്സ് മാർക്ക് ഉള്ള എല്ലാവിഭാഗത്തിൽപ്പെട്ട അപേക്ഷകരും, ഒബിഎക്സ് വിഭാഗത്തിലുള്ള മുഴുവൻ അപേക്ഷകരും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂലൈ 23 ന് രാവിലെ 11 മണിക്ക് മുമ്പായി ഗവ. വനിത ഐ ടി ഐ യിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497-2835987, 7012827630.
ടെണ്ടർ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിൽ ആഗസ്ത് ഒന്ന് മുതൽ 2027 മാർച്ച് 31 വരെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്ന് /സർജിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കുവാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28 രാവിലെ 11 മണി.
- Log in to post comments