Skip to main content

ഓണം ഘോഷയാത്ര: കലാ രൂപങ്ങൾ അവതരിപ്പിക്കാൻ അപേക്ഷിക്കാം

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30 ന് നടക്കുന്ന വർണാഭമായ ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന കലാസംഘങ്ങൾക്ക്/ വ്യക്തികൾക്ക് അപേക്ഷിക്കാം. ജൂലൈ 28 വൈകിട്ട് 5ന് മുമ്പായി കൺവീനർഓണം ഘോഷയാത്ര കമ്മറ്റിവിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയംപാർക്ക് വ്യൂതിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ onampageantry@keralatourism.org എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷകൾ ലഭ്യമാക്കണം. ഫോൺ0471-2560426. അപേക്ഷ കവറിന് മുകളിൽ ഓണം ഘോഷയാത്ര 2026” എന്നെഴുതണം.

പി.എൻ.എക്‌സ്. 2714/2026

date