Skip to main content

അപേക്ഷ സമർപ്പിക്കാം

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് (എം.ബി.ബി.എസ്ബി.ഡി.എസ് ഉൾപ്പെടെ) പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കീം 2026 മുഖേന എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ  പ്രസ്തുത  അപേക്ഷയിൽ കൂട്ടിചേർക്കുന്നതിനും അവസരമുണ്ട്. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനുംകീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ / കാറ്റഗറി ക്ലെയിമുകൾ കൂട്ടിച്ചേർക്കുന്നതിനും ജൂലൈ 27 രാവിലേ 11 വരെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 04712525300.

പി.എൻ.എക്‌സ്. 2724/2026

date