Post Category
പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ജൂലൈ 26 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കണം. അലോട്ട്മെന്റ് ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം ജൂലൈ 26 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
പി.എൻ.എക്സ്. 2726/2026
date
- Log in to post comments