മലപ്പുറത്ത് തൊഴില്‍ മേള: അഭിമുഖം ജൂലൈ 28-ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 28 രാവിലെ 10.00 മുതല്‍ 1.30 വരെ തൊഴില്‍ മേള സംഘടിപ്പിക്കും. ഓട്ടോമോട്ടീവ് ബാറ്ററി ഫിറ്റര്‍, ഇന്‍വെര്‍ട്ടര്‍ ഫിറ്റര്‍, സോളാര്‍ സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ്, അക്കൗണ്ട്‌സ്, അഡ്മിനിസ്‌ട്രേഷന്‍, എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ഇന്‍ഷുറന്‍സ് ഏജന്റ്, പി.ഒ.എസ്.പി. തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്, അല്ലാത്തവര്‍ക്ക് 300 രൂപ അടച്ച് നേരിട്ട് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റയുടെ ആറു പകര്‍പ്പുകള്‍ എന്നിവയുമായി രാവിലെ 10 ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 0483-2734737, 8078428570.
- Log in to post comments