Skip to main content

സ്വാതന്ത്ര്യദിനാഘോഷം ഹരിതാഭമാക്കാം; പ്ലാസ്റ്റിക് കൊടിതോരണങ്ങൾക്ക് പൂർണ്ണ വിലക്ക്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. ആഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയിൽ  കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച കൊടിതോരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി തുണി, കടലാസ്, പ്രകൃതിദത്ത വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

ഹരിതചട്ടം ലംഘിച്ച് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷൻ്റെയും  നേതൃത്വത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും .വരും ദിവസങ്ങളിൽ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വഡ്,ഐ വി ഒ സ്ക്വഡ്, തദ്ദേശ
സ്ഥാപന വിജിലൻസ് സ്ക്വഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും.

date