അറിയിപ്പുകൾ
വനിത ഐ ടി ഐയിൽ സീറ്റൊഴിവ്
കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുളളവർ ജൂലൈ 27 ന് പകൽ രണ്ടു മണിക്കുളളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷ സമർപ്പിക്കേണ്ട താണ്.
വിശദ വിവരങ്ങൾക്ക് : 0484 2544750, 9496282057.
കരാർ നിയമനം
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിൽ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ആഗസ്റ്റ് അഞ്ച് രാവിലെ 10.30 ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കരാർ കാലാവധി ഒരു വർഷത്തേക്കോ അവധിയിൽ പ്രവേശിച്ചിരിക്കുന്ന അസിസ്റ്റൻറ് പ്രൊഫസർ തിരികെ വരുന്നത് വരെയോ, ഏതാണോ ആദ്യം അത് വരെ ആയിരിക്കും.
യോഗ്യത :
പ്രസ്തുതി തന്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൌൺസിൽ രജിസ്ടേഷൻ. പ്രവൃത്തിപരിചയം അഭിലഷണീയം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറകളം അവയുടെ ശരിപ്പകർപ്പകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 60,410/- രൂപ സമാഹൃത വേതനമായി (Consolidated pay) ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777374 എന്ന ഫോൺ നമ്പറിലോ ഈ കാര്യാലയത്തിൽ നേരിട്ടു വന്നോ അന്വേഷിക്കാവുന്നതാണ് .
കുക്ക് ഒഴിവ്
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ കുക്ക് തസ്തികയിൽ പ്രതിദിനം 750 രൂപ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു മാസം പരമാവധി 20,250 രൂപ) ജോലി ചെയ്യുവാൻ താല്പര്യമുള്ള ഉദ്യോഗാർതഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രവൃത്തി സമയം രാവിലെ 6 മുതൽ വൈകിട്ട് എട്ടുവരെയായിരിക്കും. അപേക്ഷകർക്ക് എഴുതാനും വായിക്കാനും അറിയണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകർ 5/- രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച തിരിച്ചറിയൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം ജൂലൈ 25 രാവിലെ 11 ന് സ്ഥാപനമേധാവി മുമ്പാകെ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.
രാജ്യ സൈനിക് ബോർഡ് (കേരളം) പുനഃസംഘടന
രാജ്യ സൈനിക് ബോർഡ് (കേരളം) പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി നോൺ ഒഫീഷ്യൽ മെമ്പർമാരുടെ പാനലിൽ അംഗമാകുവാൻ താല്പര്യമുള്ള, എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർ (ഓഫീസർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ, നോൺ കമ്മീഷൻഡ് ഓഫീസർ ബയോഡേറ്റ, സമ്മതപത്രം എന്നിവ 2026 ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-242239
ഐ ടി ഐ സീറ്റൊഴിവ്
ഗവ.ഐടിഐ മരട് ൽ ഷെഡ്യൂൾഡ് ട്രൈബ് (ST), വനിത വിഭാഗങ്ങളിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, വെൽഡർ എന്നീ ട്രേഡുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഓഫ് ലൈൻ ആയി അപേക്ഷിക്കാം.
അപേക്ഷകൾ ജൂലൈ 25 വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0484 2700142
ലേലം
കേരള റോഡ് ഫണ്ട് ബോർഡ് - എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, മൂവാറ്റുപുഴ/ഇടുക്കി ഡിവിഷൻ കാര്യാലയത്തിൻ്റെ അധികാര പരിധിയിൽ വരുന്ന വസ്തുക്കൾ 2026 ജൂലൈ 30 ന് പകൽ 11 മണിക്ക് യാർഡ് ഉന്ന കൂപ്പ, നന്മ ഫ്ലാറ്റിന് സമീപം വച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേലത്തിനുമുൻപായി 27500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിൻറെ പേരിലോ ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ് തുക കൂടുതൽ എങ്കിൽ ആ ആളിൻ്റെ പേരിലോ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല സംഖ്യ മുഴുവൻ നിലവിലുള്ള നികുതികൾക്ക് വിധേയമായി അപ്പോൾതന്നെ കെട്ടിവയ്ക്കേണ്ടതുമാണ്. ലേലം സ്ഥിരപ്പെടുത്തി ഏഴു ദിവസത്തിനകം ലേലം കൊണ്ട വസ്തുവകകൾ സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരാത്ത വിധത്തിൽ നീക്കം ചെയ്യേണ്ടതുമാണ്.
ഖാദിക്ക് 30 ശതമാനം റിബേറ്റ്
ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക്ജൂലൈ 23 മുതൽ ഓഗസ്റ്റ് 25 വരെ 30% റിബേറ്റ് അനുവദിക്കും. എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കുന്നുകര ഖാദി സൗഭാഗ്യ മൂവ്വാറ്റുപുഴ, പായിപ്ര, പൂക്കാട്ടുപടി, ഗ്രാമ സൗഭാഗ്യ പഴന്തോട്ടം,മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭ്യമാണ്.
- Log in to post comments