ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിൽ ഒഴിവുകൾ
തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങളിൽ 2026-27 അധ്യയന വർഷത്തേക്ക് അധ്യാപകരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ എ ഐ സി ടി ഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങളിൽ യു ജി സി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ജൂലൈ 28നും കെമിസ്ട്രി, ഫിസിക്സ് വിഭാഗത്തിലേക്ക് ജൂലൈ 30നുമാണ് യോഗ്യതാ പരീക്ഷയും അഭിമുഖവും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനും തയ്യാറായി പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി രാവിലെ 10 മണിക്ക് അതാത് വിഭാഗങ്ങളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471- 2300484.
പി.എൻ.എക്‌സ്. 2733/2026
- Log in to post comments