Skip to main content
..

കരിമണല്‍ഖനനമേഖലയിലെപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റനിലയിലാക്കാന്‍ നടപടികള്‍ - മന്ത്രി ഷിബു ബേബിജോണ്‍

 
കൊല്ലം ജില്ലയിലെ കരിമണല്‍ഖനനംചെയ്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളായ ചവറയിലെ ഐ.ആര്‍.ഇ, കെ. എം.എം.എല്‍ എന്നിവയ്ക്ക് പരാതിരഹിതമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വനം വകുപ്പ് മന്ത്രി ഷിബുബേബി ജോണ്‍. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം.
ഭൂമിപ്രശ്‌നങ്ങളും കടലാക്രമണവും ഉള്‍പ്പടെ മേഖലനേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരംകണ്ട് ഇരുസ്ഥാപനങ്ങളുംപ്രവര്‍ത്തിക്കണം. ഐ ആര്‍ ഇ ആശ്രിതനിയമന നടപടികള്‍ കാലതാമസംകൂടാതെനടത്തണം.  ഖനനത്തിനായിഏറ്റെടുത്ത           തിരികെനല്‍കാനുള്ള ഭൂമി ഉടമസ്ഥര്‍ക്ക് സമയബന്ധിതമായി വിട്ടുനല്‍കണം.  
ചവറ സെന്റ് ഗ്രിഗോറിയസ് എല്‍ പി സ്‌കൂളില്‍ കെ എം എം എല്‍ സാമൂഹ്യ സുരക്ഷാനിധിമുഖേന നിര്‍മിക്കുന്ന സ്‌കൂള്‍കെട്ടിടത്തിനായി ഭൂമി ഏറ്റെടുക്കന്നത് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ക്കായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നതിന് നിര്‍ദേശം നല്‍കി.
കാട്ടില്‍മേക്കതില്‍ക്ഷേത്രത്തിന്റെതീരങ്ങളില്‍ ജലസേചന വകുപ്പ് നിര്‍മിക്കേണ്ടുന്ന സംരക്ഷണഭിത്തിക്കായി കെ എം എം എല്‍ പണമനുവദിക്കും. നീണ്ടകര ഹാര്‍ബറില്‍ ഡ്രെജിങ്പ്രവര്‍ത്തികള്‍ ഉടനെപൂര്‍ത്തിയാക്കാന്‍ കെ എം എം എല്‍, ഹാര്‍ബര്‍ എഞ്ചിനീറിങ് വകുപ്പുകളെ ചുമതലപ്പെടുത്തി.  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് റഡാര്‍ സ്ഥാപിക്കുന്നതിന്  സ്ഥലംഅനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  ഐ ആര്‍ ഇ, കെ എം എം എല്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date