Skip to main content

വാഹന ഉടമകള്‍ക്ക് വിഹിതം അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ഉടമകള്‍ ഉടമാവിഹിതം കുടിശ്ശിക വരുത്തിയവര്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് പരമാവധി നാല് തവണകള്‍ അനുവദിച്ചിട്ടുളളതാണ്. ഈ തവണ വ്യവസ്ഥ സെപ്റ്റംബര്‍ 30 വരെ മാത്രമാണ്. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്കായി ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862 220308, 9188519856
 

date