ലൈസന്‍സിക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ 33-ാം വാര്‍ഡില്‍ എ.കെ.ജി പടി എന്ന സ്ഥലത്ത് 1674135-ാം നമ്പര്‍ ന്യായ വില കട ലൈസന്‍സിയെ സ്ഥരിമായി നിയമിക്കുന്നതിനായി ഭിന്നശേഷി സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ - 2026 ജനുവരി 1 ന് 21 വയസ് പൂര്‍ത്തീകരിച്ചിരിക്കണം. ജനുവരി 1 ന് 62 വയസില്‍ കൂടുവാന്‍ പാടില്ല. കേരള സംസ്ഥാന പൊതുപരീക്ഷ ബോര്‍ഡ് നടത്തുന്നതോ അംഗീകരിച്ചതോ ആയ എസ്.എസ്.എല്‍.സി/ തത്തുല്യയോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. ന്യായവില ഷോപ്പ് ഉടമസ്ഥനാകുന്നതിനുതകുന്ന ശാരീരികവും മാനസികവുമായ പ്രാപ്തിയുള്ള വ്യക്തിയായിരിക്കണം. അപേക്ഷകന് വിജ്ഞാപന തീയതിക്ക് മുമ്പ് തുടര്‍ച്ചയായി 3 വര്‍ഷക്കാലം എഫ്.പി.എസ് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്പ്പറേഷന് പ്രദേശത്ത് സ്ഥിരതാമസക്കാരനായിരിക്കണം. എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ അപേക്ഷകന് ലൈസന്‍സി നിയമനങ്ങളില്‍ മുന്‍ഗണന ഉണ്ടായിരിക്കും.
വ്യക്തികളായിട്ടുള്ള അപേക്ഷകര്‍ കേരള ടാര്ജെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്ട്രോള്) ഓര്‍ഡര്‍ അനുബന്ധം 7 ഫോറം ഏ പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തില്‍ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഓഗസ്റ്റ് 20 ന് വൈകിട്ട് 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ എത്തിക്കണം. അപേക്ഷ ഫോറത്തില്‍ 20/ രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍ ഭാഗത്ത് എഫ്.പി.എസ് നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍, പരസ്യ പ്രകാരം റേഷന്‍ കട നടത്തുന്നതിനുള്ള അപേക്ഷ എന്നീ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232321
ഇമെയില്‍: www.civilsupplieskerala.gov.in
- Log in to post comments