അറിയിപ്പുകൾ
അപേക്ഷാതീയതി നീട്ടി
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് പിഴയില്ലാതെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി . പത്താം തരം തുല്യതയ്ക്ക് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയും, ഹയർ സെക്കൻഡറിക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയുമാണ് ഫീസ്. നാല്, ഏഴ് ക്ലാസുകളിലെ തുല്യതാ പഠനത്തിന് ഫീസില്ല.
അപേക്ഷകർ 2026 മേയ് 1-ന് പത്താം തരത്തിന് 17 വയസ്സും ഹയർ സെക്കൻഡറിക്ക് 22 വയസ്സും പൂർത്തിയാക്കിയിരിക്കണം. www.literacymissionkerala.org എന്ന വെബ്സൈറ്റ് വഴിയോ, കാക്കനാട് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാർ എന്നിവർ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2426596.
വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന അർഹരായ OEC - ST വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേനയുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 27 ആണ്. ഇതുസംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ: 0484 - 2983130
സ്പോട്ട് അഡ്മിഷൻ
കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇ.യുടെയും (AICTE) അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി പുന്നപ്ര) 2026-28 വർഷത്തെ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിലെയും ജനറൽ വിഭാഗത്തിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ വെച്ചാണ് അഡ്മിഷൻ നടക്കുക.
50% മാർക്കോടെ ബിരുദം നേടിയവർക്ക് പ്രവേശനത്തിൽ പങ്കെടുക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവ് ഉണ്ടായിരിക്കും. കൂടാതെ ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്കും, എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, പുന്നപ്ര, അക്ഷരനഗരി, വടക്കൽ പി.ഒ, ആലപ്പുഴ - 688003.
ഫോൺ: 0477 2267602, 9188067601, 9946488075, 9747272045
വെബ്സൈറ്റ്: www.imtpunnapra.org
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും നിലവിൽ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരും അവരുടെ വിധവകളും തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് ഓഗസ്റ്റ് 01-ന് ശേഷമുള്ള തീയതികളിൽ ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
ഫോൺ:0484-2422239
അപേക്ഷ ക്ഷണിച്ചു
നീറ്റ് പരീക്ഷ വിജയിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സെൻട്രൽ പൂൾ മുഖേനയുള്ള എം.ബി.ബി.എസ് , ബി.ഡി.എസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.ksb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 .
ഫോൺ: 0484-2422239
വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ് വൺ / വി.എച്ച്.എസ്.സി പഠനത്തോടൊപ്പം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിനായി ഓരോ വർഷവും 10,000/- രൂപ വീതം അനുവദിക്കുന്ന 'വിഷൻ' പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതാ പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് B+ ൽ കുറയാത്ത ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ A2 അല്ലെങ്കിൽ A ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. സംസ്ഥാന തലത്തിൽ എംപാനൽ ചെയ്തിട്ടുള്ള പരിശീലന സ്ഥാപനങ്ങളെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
അപേക്ഷ ഫോമുകൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്. പൂരിച്ച അപേക്ഷകൾ വിദ്യാർത്ഥികൾ താമസിക്കുന്ന പരിധിയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 30-നകം സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0471-2737238
- Log in to post comments