Skip to main content

അറിയിപ്പുകൾ

 

മട്ടാഞ്ചേരി പരദേശി സിനഗോഗ് അടച്ചിടും 

വാർഷിക അറ്റകുറ്റപ്പണികൾക്കായി മട്ടാഞ്ചേരിയിലെ പ്രശസ്തമായ പരദേശി സിനഗോഗ് താൽക്കാലികമായി അടച്ചിടുന്നു. ജൂലൈ 27 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 5 ബുധനാഴ്ച വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) സെക്രട്ടറി അറിയിച്ചു.

 

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഫ്രീ വർക്ക്ഷോപ്പ് 

കെൽട്രോൺ നടത്തി വരുന്ന കേരള സർക്കാർ സ്ഥാപനമായ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺ ലൈൻ വർക്ക്ഷോപ്പ് ഇന്ന് (ജൂലൈ 25) വൈകുന്നേരം 7 മുതൽ 8 മണി വരെ നടത്തുന്നു. ഫ്രീ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് : 9495642722, 9072592412, 907259401

 

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്‌മിഷൻ 

സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആർ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്‌കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ, സൗണ്ട് ഡിസൈൻ, റിക്കോർഡിങ്ങ്, പ്രൊഡക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെൻ്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിൻ്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25000/ രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/KbtCZrrW3o3ijeJGA എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. ഫോൺ: കൊച്ചി -7356751960, തിരുവനന്തപുരം-9744844522. വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.

date