Skip to main content

കൂടിക്കാഴ്ച 28ന്

ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ജൂലൈ 28ന് രാവിലെ 11 മുതല്‍ നൂറണി ശാരദ ശങ്കര കല്യാണ മണ്ഡപത്തിനടുത്തെ എന്‍.എച്ച്.എം ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍, പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവയാണ് തസ്തികകള്‍. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2504695.

date