Post Category
*മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക സെപ്റ്റംബർ 30 വരെ അടയ്ക്കാം*
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും തങ്ങളുടെ കുടിശ്ശിക തുക സെപ്റ്റംബർ 30 വരെ അടയ്ക്കാം. പരമാവധി 36 മാസം വരെയുള്ള കുടിശ്ശിക തുക അടച്ചുതീർക്കാൻ മാത്രമാണ് തൊഴിലാളികൾക്ക് അർഹതയുള്ളത്. 36 മാസത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 36 മാസത്തിനുള്ളിൽ കുടിശ്ശികയുള്ളവർ 2026 ഏപ്രിൽ മുതലുള്ള വിഹിതം അടച്ചിട്ടുണ്ടെങ്കിൽ, ബാക്കിയുള്ള പഴയ കുടിശ്ശിക കൂടി ഒടുക്കി അംഗത്വം പുതുക്കാവുന്നതാണ്. ഉടമ വിഹിതത്തിൽ കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് തുക അടച്ചുതീർക്കാൻ പരമാവധി നാല് ഗഡുക്കൾ വരെ അനുവദിക്കും. 2026 സെപ്റ്റംബർ 30-നകം ഇതിനായി അപേക്ഷിച്ച്, സെപ്റ്റംബർ 30-ഓടെ തുക മുഴുവനായി അടച്ചുതീർക്കാവുന്നതാണ്. ഫോൺ- 0487-2446545.
date
- Log in to post comments