Post Category
ടെണ്ടർ ക്ഷണിച്ചു
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ സ്റ്റാഫ് ആൻഡ് സ്റ്റുഡന്റ്സ് മെസ്സ് ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾ, ജില്ലാ കുടുംബശ്രീ മിഷന്റെ അംഗീകാരമുള്ള കുടുംബശ്രീകൾ എന്നിവർക്ക് ഓഗസ്റ്റ് 29ന് വൈകിട്ട് മൂന്ന് വരെ ടെണ്ടർ സമർപ്പിക്കാം. കരാറെടുക്കുന്നവർ ആശുപത്രി ജീവനക്കാർക്ക് നൽകുന്ന ഭക്ഷണ നിരക്കിൽ സാധാരണ നിരക്കിനേക്കാൾ 30 ശതമാനം ഇളവ് നൽകേണ്ടതാണെന്ന് സൂപ്രണ്ട് ഇൻ ചാർജ്ജ് അറിയിച്ചു. ഫോൺ-0487-2200610.
date
- Log in to post comments