ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം:ജില്ലാതല ഉദ്ഘാടനം എ.ഡി. തോമസ് എം.എൽ.എ. നിർവഹിച്ചു
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെയും ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാടനം ചെട്ടികാട് താലൂക്ക് ആശുപത്രിയിൽ എ.ഡി. തോമസ് എം.എൽ.എ. നിർവഹിച്ചു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശ്രീദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്നേഹജൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ വീണ വേണു, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ എൻ ഷൈലജ, പി എ മേരി ജാസ്മിൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. പി വി വിദ്യ, ഡെപ്യൂട്ടി ഡി. എം.ഒ ഡോ. അനന്ത് മോഹൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സുരക്ഷാ പ്രോജക്ട് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഹെപ്പറ്റൈറ്റിസ് ബോധവത്കരണത്തിനായി ജില്ലാ എജ്യൂക്കേഷൻ മീഡിയ വിഭാഗം തയ്യാറാക്കിയ 10 പോസ്റ്ററുകളുടെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. എസ് ഉണ്ണികൃഷ്ണൻ, ഡോ. പാർവതി ശ്രീകുമാർ എന്നിവർ ‘ഹെപ്പറ്റൈറ്റിസ് പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് എടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന സൗജന്യ ഹെപ്പറ്റൈറ്റിസ് പരിശോധന ക്യാമ്പിൽ 77 പേർ പങ്കെടുക്കുകയും 61 പേർ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
- Log in to post comments